07:14am 08 September 2026
NEWS
മുളക്കുഴ സെൻ്റ് ഗ്രീഗോറിയോസ് സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ
20/09/2025  09:03 PM IST
nila
മുളക്കുഴ സെൻ്റ് ഗ്രീഗോറിയോസ് സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ

ചെങ്ങന്നൂർ : മുളക്കുഴ സെൻ്റ് ഗ്രീഗോറിയോസ് സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. 1976 ൽ എളിയ തോതിൽ  ചെങ്ങന്നൂരിൽ ആരംഭിച്ച സ്കൂൾ പടർന്ന് പന്തലിച്ച് മുളക്കുഴ യിൽ ഇപ്പോൾ എല്ലാ ആധുനിക  സൗകര്യങ്ങളോടെയും തല ഉയർത്തി നിൽക്കുകയാണ്. 600 പരം കുട്ടികളും 50 ഓളം ജീവനക്കാരും ഇപ്പോൾ ഉണ്ട്. ജെ ഏബ്രഹാം  ഭാര്യ സാലി എബ്രഹാം എന്നിവരാണ് സ്കൂളിൻ്റെ സ്ഥാപകർ.  ചെങ്ങന്നൂരിൽ നഴ്സറി സ്കൂൾ ആയിട്ടായിരുന്നു തുടക്കം.  പിന്നീട്മുളക്കുഴ പെരളശ്ശേരിയിൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് മൂന്നേക്കർ  40 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി പ്രവർത്തനം വിപുലപ്പെടുത്തി.

1984 85 ആദ്യ ബാച്ച് വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി 100 ശതമാനം വിജയം കൈവരിച്ചു.  1987- 88  ൽപന്ത്രണ്ടാം ക്ലാസിലെ ആദ്യ ബാച്ച് 100% വിജയം കൈവരിച്ചു. 1990ല്‍ ഹൈദരാബാദിൽ നടന്ന നാഷണൽ മീറ്റിൽ ഈ സ്കൂളിലെ രണ്ടു കുട്ടികൾ ഗോൾഡ് മെഡൽ കരസ്ഥമാക്കി. 2001ലും 2002ലും ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസ് എന്ന നാടകം മുഴുവനായി പൂർണ്ണ സാങ്കേതികതയോടെ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു. 2004-ൽ ജൂലിയസ് സീസർ അവതരിപ്പിച്ചു. 2006ലും 2008ലും രണ്ടു വിദ്യാർത്ഥികൾക്ക് കമ്പാർട്ട്മെന്റ് പരീക്ഷ എഴുതേണ്ടതായി വന്നിരുന്നതൊഴിച്ചാൽ ഇന്നുവരെ ഒരു വിദ്യാർത്ഥി പോലും ഒരു പരീക്ഷയിലും പരാജയപ്പെട്ടിട്ടില്ല.
                 

ഐഎഎസ് കാർ കേണൽമാർ കമ്പനി സിഇഒ മാർ, എഞ്ചിനീയർ, വൈദികർ അധ്യാപകർ അങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലും ഈ സ്കൂളിലെ വിദ്യാർഥികൾ ഉന്നത ശ്രേണിയിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. പാഠ്യ വിഷയങ്ങളോടൊപ്പം പഠന ടൂറുകൾ നടത്തുന്ന പതിവുണ്ട്.കഴിഞ്ഞ 32 വർഷങ്ങളായി കേരളത്തിനു പുറത്തുള്ള വിവിധങ്ങളായസംസ്ഥാനങ്ങളിലേക്കാണ് വിദ്യാർത്ഥികളെ കൊണ്ടുപോകുന്നത്.      

 എ.സി എബ്രഹാമിന് ശേഷം  പി എ തോമസ്, ആന്റണി പിജെ, സാലി എബ്രഹാം,കെ ജി ശാന്തകുമാരി എന്നിവർ പ്രിൻസിപ്പൽമാരായി. ഇപ്പോൾ ആനി സൂസൻ ചെറിയാൻ പ്രിൻസിപ്പലായിസേവനമനുഷ്ഠിക്കുന്നു.

എല്ലാ ബുധനാഴ്ചകളും യോഗ പഠിപ്പിക്കുന്നുണ്ട്. എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെ ലീഡ് ക്ലാസുകളാണ് നടത്തുന്നത്. ലീഡ് ഒരു അന്തർദേശീയ നിലവാരം പുലർത്തുന്ന പാഠ്യപദ്ധതിയാണ് കമ്പ്യൂട്ടറിന്റെയും ടാബുകളുടെയും സഹായത്താൽ നടത്തുന്ന ആധുനിക യന്ത്രവൽക്കരണ പാഠ്യപദ്ധതിയാണ് ഇത്. കുട്ടികൾക്ക് അതിവേഗം വായിക്കുവാനും എഴുതുവാനും കണക്കുകൾ ചെയ്യുവാനും അനായാസമായി സാധ്യമാക്കുന്നതാണ് ലീഡ് പദ്ധതികൾ.
      ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ് ക്ലാസുകൾ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി നഴ്സറി മുതൽ ഉള്ള എല്ലാ വിദ്യാർത്ഥികളെയും എല്ലാ ദിവസവും പഠിപ്പിക്കുന്നു. ടിങ്കർ ടോട്സ് എന്ന റോബോട്ടിക് കമ്പനിയുടെ സഹകരണത്തോടെയാണ് ഈ ക്ലാസുകൾ നടത്തുന്നത്.
           

നീന്തൽ പരിശീലനം റോളർ സ്കേറ്റിംഗ് പരിശീലനം എന്നിവയും നിരന്തരം നടത്തി പോരുന്നുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികളാണ് വിഭാവന ചെയ്തിരിക്കുന്നത്. വിവിധ സാംസ്‌കാരിക, കലാ-കായിക, സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി 101 അംഗ സ്വാഗത സംഘവും രൂപികരിച്ചിട്ടുണ്ട്.

പരിപാടികളുടെ ആദ്യഘട്ടമായി വിപുലമായ ഒരു പ്രദർശനം നവംബർ  27 മുതൽ 29 വരെ സ്കൂളിൽ നടത്തും. എ ഐ , റോബോട്ടിക് സഹായ
ത്തോടെ യായിരിക്കും പ്രദർശനം. മെഡിക്കൽ കോളജ് , എൻജിനിയറിംഗ് കോളജുകൾ ഉൾപ്പെടെ  വൈവിധ്യമാർന്ന സ്റ്റാളുകൾ ഈ സൗജന്യ പ്രദർശനത്തിൽ ഉണ്ടാവും  മാനേജർ ജെ എബ്രഹാം , സ്കൂൾ പ്രിൻസിപ്പൽ  ആനി സൂസൻ ചെറിയാൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ  സാലി എബ്രഹാം എന്നിവർ പത്ര സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.